ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകുന്നു | Oneindia Malayalam

2019-11-19 1,062

Yemen Houthi rebels hijack ship with apparent Saudi link

സൗദി അറേബ്യയുമായുള്ള സമാധാന ചര്‍ച്ച തുടരുന്നതിനിടെ ഹൂത്തികളുടെ രഹസ്യനീക്കം പ്രശ്നം ഗുരുതരമാക്കുമെന്ന് സൂചന. സൗദി അറേബ്യയില്‍ നിന്നുള്ള കപ്പലും ബോട്ടുകളും ഹൂത്തികള്‍ റാഞ്ചി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. എന്നാല്‍ ഇതില്‍ സൗദിയുടെ പതാകയാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ കേന്ദ്രമായി സൗദിയും ഹൂത്തികളും സമാധാന ചര്‍ച്ച തുടരുന്നതിനിടെയാണ് ചെങ്കടലില്‍ എല്ലാം താളംതെറ്റിക്കുന്ന നീക്കം നടന്നത്. സംഭവത്തിന് പിന്നില്‍ മറ്റേതെങ്കിലും സായുധ സംഘങ്ങളാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ഹൂത്തികള്‍ പിന്നീട് സ്ഥിരീകരിച്ചു. സൗദി സൈന്യം സംഭവം സ്ഥിരീകരിച്ചു. എങ്കിലും കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...



Videos similaires